കാസർകോട്: കെ.പി.സി.സി. അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ.സുധാകരന്റെ വീട്ടില്‍നിന്ന് കൂടോത്രത്തിന്റെതെന്ന് കരുതപ്പെടുന്ന വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തിൽ വീഡിയോയുടെ ഉറവിടം വെളിപ്പെടുത്താതെ പ്രതികരിക്കാനില്ലെന്ന് കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ. വാർത്താസമ്മേളനത്തിനിടെ ‘കൂടോത്രം’ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.
‘നിങ്ങള്‍ക്ക് ഈ സാധനം എവിടെനിന്ന് കിട്ടി. ആരാണ് വീഡിയോ നിങ്ങള്‍ക്ക് തന്നത് എന്നുപറഞ്ഞാല്‍ ഞാൻ സകലകാര്യങ്ങളും വിശദീകരിക്കാം. അല്ലെങ്കില്‍ ‘കമ’ എന്നു മിണ്ടരുത്’ എന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.
read also: വിശ്വസിക്കാനാകുന്നില്ല, 25 വർഷമായി ദർശനെ അറിയാം, മകനെപ്പോലെ: സുമലത
സുധാകരന്റെ വീട്ടില്‍നിന്ന് കൂടോത്ര അവശിഷ്ടങ്ങളെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെടുത്തതിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രാജ്മോഹൻ ഉണ്ണിത്താന്റേയും സുധാകരന്റേയും സാന്നിധ്യത്തില്‍ ഒരു മന്ത്രവാദിയാണ് തകിടും തെയ്യത്തിന്റെ രൂപമുള്ള വസ്തുക്കളും കണ്ടെടുത്തതെന്നാണ് വിവരം. കുഴിച്ചിട്ടനിലയിലുള്ള ചില വസ്തുക്കള്‍ പുറത്തെടുക്കുന്ന വീഡിയോയിൽ ഒരു കിഴിയില്‍ തെയ്യത്തിന്റെ രൂപവും തകിടുകളില്‍ കാലിന്റേയും ഉടലിന്റേയും തലയുടേയും രൂപങ്ങളുമാണ് കാണിക്കുന്നത്.
വസ്തുക്കള്‍ കണ്ടെടുത്ത കാര്യം സുധാകരൻ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്നത് പഴയ വീഡിയോയാണെന്ന് പറഞ്ഞ അദ്ദേഹം, ഉണ്ണിത്താനോട് ചോദിച്ചാല്‍ കാര്യങ്ങള്‍ അറിയാമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉണ്ണിത്താന്റെ പ്രതികരണം.
Post Your Comments