കൊച്ചി: തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കി. തെച്ചിക്കൊട്ടുകാവിനെ വേണമെങ്കില്‍ പൂരവിളംബരത്തിനു മാത്രം എഴുന്നള്ളിക്കാം എന്നുള്ള അഡ്വക്കേറ്റ് ജനറല്‍ നല്‍കിയിരിക്കുന്ന നിയമോപദേശം സര്‍ക്കാരിന് കൈമാറി.
അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതിയോടുകൂടി പൂര വിളംബരം എന്ന സമയത്തേയ്ക്ക് മാത്രം ആനയെ എഴുന്നള്ളിക്കാവുന്നതാണ്. അതേസമയം ആനയുടെ അടുത്ത് ഒരുപാട് ആള്‍ക്കൂട്ടങ്ങളോ അപകടങ്ങളോ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനും മുന്‍കരുതലുകള്‍ എടുക്കാനും എജി നിര്‍ദ്ദേശം നല്‍കി.
കേരള വിനോദ സഞ്ചാര ഭൂപടത്തിലെ ഒരു പ്രധാന ഉത്സവമാണ് തൃശ്ശൂര്‍ പൂരം എന്നുള്ളതു കൊണ്ടുമാത്രമാണ് ഈ സാഹചര്യത്തില്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്. എന്നാല്‍ ഭാവിയില്‍ ഇത്തരം പൊതു താത്പര്യം മുന്‍ നിര്‍ത്തി ഇത്തരം തീരുമാനങ്ങള്‍ എടുക്കരുതെന്നും നിയമോപദേശത്തില്‍ പറയുന്നു.
Post Your Comments