കണ്ണൂര്‍: പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. നിയമനം തടഞ്ഞ ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് അദ്ദേഹം അറിയിച്ചു. ‘വിധി സംബന്ധിച്ച് സര്‍വകലാശാല നിയമോപദേശം തേടും. റാങ്ക്ലിസ്റ്റ് പുന:ക്രമീകരിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഉത്തരവ് മാനിച്ചുകൊണ്ട് സര്‍വകലാശാല റാങ്ക്ലിസ്റ്റ് പുന:ക്രമീകരിക്കും. ഷോര്‍ട്ട് ലിസ്റ്റില്‍ വന്ന മൂന്ന് പേരുടെയും അര്‍ഹത പരിശോധിക്കുമെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
Read Also: ജീവനക്കാരുടെ കൂട്ടരാജി: ട്വിറ്ററിന്റെ എല്ലാ ഓഫീസ് കെട്ടിടങ്ങളും അടച്ചുപൂട്ടുന്നു
‘പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. അവരുടെ യോഗ്യത സംബന്ധിച്ച് യുജിസിയോടും വ്യക്തത തേടിയിരുന്നു. എന്നാല്‍ യുജിസി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. യുജിസിയുടെ നിബന്ധനങ്ങള്‍ എല്ലാം പാലിച്ചാണ് നടപടികള്‍ സ്വീകരിച്ചത്. ഹൈക്കോടതിയുടെ വിധി എല്ലാ സര്‍വകലാശാലയേയും ബാധിക്കുന്നതാണെന്നും നിലവില്‍ കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചിട്ടില്ല എന്നും വിസി വ്യക്തമാക്കി. അഭിമുഖ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കില്ല. ദൃശ്യങ്ങള്‍ നല്‍കണമെങ്കില്‍ ഷോര്‍ട്ട് ലിസ്റ്റില്‍ വന്ന മൂന്ന് പേരുടെയും സമ്മതം ആവശ്യമാണ്, എന്നാല്‍ കോടതി ആവശ്യപ്പെടുകയാണെങ്കില്‍ ദൃശ്യങ്ങള്‍ നല്‍കാമെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
Post Your Comments