KeralaLatest NewsNews

ജുഡീഷ്യല്‍ അന്വേഷണകമ്മീഷനും നിയമോപദേശങ്ങള്‍ക്കുമായി പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍

തിരുവനന്തപുരം: ജുഡീഷ്യല്‍ അന്വേഷണകമ്മീഷനും നിയമോപദേശങ്ങള്‍ക്കും രണ്ട് ടേമുകളിലായി പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്. ഇതുവരെ നിയമിച്ച ഏഴ് ജൂഡീഷ്യല്‍ കമ്മീഷനുകള്‍ക്കായുള്ള ചെലവ് ആറു കോടിരൂപയും, നാലുവര്‍ഷം നിയമോപദേശങ്ങള്‍ക്കായി മുടക്കിയത് ഒന്നരക്കോടി രൂപയുമാണെന്നാണ് സിഐജി റിപ്പോര്‍ട്ടിലെ കണക്കുകള്‍.

Read Also: മദ്യപിച്ച് ലക്കുകെട്ട് റെയില്‍പാളത്തില്‍ മൊബൈല്‍ ഫോണും നോക്കി കിടന്നു : ട്രെയിൻ നിന്നത് തൊട്ടരികെ, യുവാവ് കസ്റ്റഡിയിൽ

2016 ജൂണ്‍ മുതല്‍ ഇതുവരെ നിയോഗിച്ചത് ഏഴ് ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷനുകളെയാണ്. ഏഴ് കമ്മീഷനുകള്‍ക്ക് ഇതുവരെയുള്ള ചെലവ് 6,01,11,166 രൂപയും. ഏറ്റവും അധികം പണം ചെലവായത് ജസ്റ്റിസ് പിഎ മുഹമ്മദ് കമ്മീഷനാണ്, 2,77,44814 കോടി രൂപ. ഹൈക്കോടതിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ക്കരും തമ്മിലെ സംഘര്‍ഷവും പിന്നാലെയുണ്ടായ പൊലീസ് നടപടിയുമായിരുന്നു അന്വേഷണ വിഷയം. ഏഴില്‍ രണ്ട് കമ്മീഷനുകള്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരുന്ന കാലത്ത് പൊലീസില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള ഇടപാടുകള്‍ സിഎജി കണ്ടെത്തി. പൊലീസ് വകുപ്പിലെ പര്‍ച്ചേസുകള്‍ക്കും കരാറുകള്‍ക്കും മാനദണ്ഡങ്ങള്‍ ഉണ്ടാക്കാന്‍ സിഎന്‍ രാമചന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മീഷന്‍ ഉണ്ടാക്കി. മൂന്ന് വര്‍ഷമായിട്ടും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. കമ്മീഷനായി ഇതുവരെ ചെലവിട്ടത് 12,36,074 രൂപ. സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ജസ്റ്റിസ് വികെ മോഹന്‍ കമ്മീഷനെ വെച്ചത് വന്‍വിവാദമായിരുന്നു. 2021 മെയ് 7 നായിരുന്നു നിയമനം ഒന്നര വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ടായിട്ടില്ല. ഇതുവരെ ചെലവ് 83,76 489 രൂപ.

ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള നിയമസെക്രട്ടറിയും എജിയും 2 അഡീഷണല്‍ എജിമാരും പ്ലീഡര്‍മാരുടെ വന്‍ സംഘവുമുണ്ടായിട്ടും പുറത്തുനിന്നുള്ള നിയമോപദേശങ്ങള്‍ക്ക് കോടികളാണ് ചെലവിടുന്നത് . 2019 മുതല്‍ 22 വരെയുള്ള കാലത്ത് നിയമോപദേശങ്ങള്‍ക്ക് ചെലവാക്കിയത് 1,47, 40,000 രൂപയെന്നാണ് നിയമസഭയില്‍ നിയമമന്ത്രി രേഖാമൂലം നല്‍കിയ മറുപടി. സോളാറിലെ നിയമോപദേശത്തിന് 5.50 ലക്ഷം നല്‍കി. സര്‍വകലാശാല വിസി നിയമനവിവാദത്തില്‍ വാക്കാലുള്ള അഭിപ്രായത്തിന് ചെലവായത് 15 ലക്ഷം. സംസ്ഥാനത്തിന് പുറത്തുന്നിനുള്ള അഭിഭാഷകരെ കൊണ്ട് വന്നതിന് 12 കോടിയോളം രൂപ ചെലവഴിച്ചതായി കഴിഞ്ഞ സഭാ സമ്മേളനത്തില്‍ കണക്ക് വന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button