KeralaLatest NewsNews

ഷാരോണ്‍ കൊലപാതകക്കേസില്‍ പ്രതികളെ കണ്ടെത്തിയ സാഹചര്യത്തില്‍ നിയമോപദേശം തേടി അന്വേഷണ സംഘം

തമിഴ്നാട് പരിധിയില്‍ പെടുന്ന കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലാണ് ഗ്രീഷ്മയുടെ വീട്, ഈ വീട്ടില്‍ വെച്ചാണ് ഗൂഢാലോചനയും കൊലപാതക ശ്രമവും നടന്നത്

തിരുവനന്തപുരം : ഷാരോണ്‍ കൊലപാതകക്കേസില്‍ പ്രതികളെ കണ്ടെത്തിയ സാഹചര്യത്തില്‍ നിയമോപദേശം തേടി അന്വേഷണ സംഘം. തമിഴ്നാട് പരിധിയില്‍ പെടുന്ന കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലാണ് ഗ്രീഷ്മയുടെ വീട്. ഈ വീട്ടില്‍ വെച്ചാണ് ഗൂഢാലോചനയും കൊലപാതക ശ്രമവും നടന്നത്. ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചാണ് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയത് എന്നാണ് പ്രതികളുടെ മൊഴി. തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന സ്ഥലമായത് കൊണ്ടാണ് പോലീസ് നിയമോപദേശം തേടാനൊരുങ്ങുന്നത്.

Read Also:പ്രണയപ്പകയെ തുടര്‍ന്ന് കൊലപാതകം,പ്രണയബന്ധം വേര്‍പ്പെടുത്തിയതിന് പ്രതികാരമായി കാമുകിയെ വെടിവെച്ച് കൊന്ന് യുവാവ്

അതേസമയം, ഷാരോണിന്റെ മരണത്തില്‍ പാറശാല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീടത് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പ്രതിയും ഇരയും രണ്ട് സംസ്ഥാനങ്ങളുടെ പരിധിയിലായത് കൊണ്ട് തുടരന്വേഷണത്തിന് നിയമപ്രശ്നങ്ങളുണ്ടോ എന്ന കാര്യത്തില്‍ നിയമോപദേശം തേടും. കേസ് തമിഴ്നാട് പോലീസിന് കൈമാറേണ്ടതുണ്ടോ എന്നും അന്വേഷിക്കും. കേസില്‍ തമിഴ്‌നാട് പൊലീസും കേരള പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button