Latest NewsKeralaNattuvarthaNews

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കണം, പൂരങ്ങളും നേർച്ചകളും തടസങ്ങളില്ലാതെ നടത്തണം: ബി.ഗോപാലകൃഷ്ണന്‍

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ആറാട്ടുപുഴ പൂരവും, തൃശ്ശൂര്‍ പൂരവും പഴയകാല പാരമ്പര്യത്തോടെയും പ്രൗഡിയോടെയും യാതൊരു തടസങ്ങളുമില്ലാതെ നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികാരികളുടെ അഹങ്കാരം അവസാനിപ്പിച്ചില്ലങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു

അനാവശ്യമായി ആനകള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവന്ന് ആനകളെ പൂരത്തില്‍ പങ്കെടുപ്പിക്കാതെ പൂരം അലങ്കോലപ്പെടുത്താനുള്ള ഒരു ശ്രമവും അംഗീകരിക്കാന്‍ കഴിയില്ല. വലുതും ചെറുതുമായ ചെറുപൂരങ്ങള്‍, നേര്‍ച്ചകള്‍ തുടങ്ങിയ ഉത്സവങ്ങള്‍ പൂര്‍ണ്ണ സ്വാതന്ത്യത്തോടെ നടത്തുവാന്‍ ഏതറ്റവരെ പോകാനും ബി.ജെ.പി തയ്യാറാകും. ഇതിനായി ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നതിന്റെ ആദ്യ പടിയായാണ് കഴിഞ്ഞ ദിവസം നടന്ന ബി.ജപി ഉപവാസം.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്നും വിലക്കിയത്, കരിയും കരിമരുന്നും ഇല്ലാതാക്കി പൂരങ്ങളുടെയും തൃശ്ശൂര്‍ പൂരത്തിന്റേയും മഹിമയും പാരമ്പര്യവും തകര്‍ക്കാനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമാണ്. എന്ത് വില കൊടുത്തും ഈ അനീതിയെ തടയുമെന്നും ഹിഡന്‍ അജണ്ട പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button