Latest NewsKerala

പാലത്തിന് കീഴിലായി രക്തം തളം കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവം : മനുഷ്യന്റേയോ മൃഗത്തിന്റേയോ പൊലീസ് അന്വേഷണം ആരംഭിച്ചു : മനുഷ്യന്റെ രക്തം തന്നെയെന്ന് പൊലീസ്

കൊച്ചി: പാലത്തിന് കീഴിലായി രക്തം തളം കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവം. മനുഷ്യന്റേയോ മൃഗത്തിന്റേയോ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന്റെ ഐലന്റ് ഭാഗത്ത് പാലത്തിന് കീഴിലായാണ് രക്തം തളം കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മനുഷ്യ രക്തമാണെന്ന് നിഗമനത്തില്‍ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. വരിലടയാള വിദഗ്ധരടക്കം സ്ഥലത്ത് എത്തി പരിശോധ നടത്തി രക്തത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ 6ന് തോപ്പുംപടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ ഒരാളുടെ ബൈക്ക് പാലത്തിനടിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

പാലത്തിന്റെ കാലുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്പാനുകള്‍ക്കടിയിലായി രക്തം വാര്‍ന്ന നിലയിലും ചുവരുകളില്‍ രക്തം തേച്ച നിലയിലുമാണ്. ഇന്ന് ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തും. കണ്ടെത്തിയത് മൃഗങ്ങളുടെ രക്തമാണോയെന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല. നിലവില്‍ കാണാതായ ആള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും തോപ്പുംപടി എസ്.ഐ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button