Latest NewsElection NewsKerala

തെരഞ്ഞെടുപ്പു ഫണ്ടില്‍ നിന്നും എട്ടു ലക്ഷം രൂപ മോഷണം പോയതായി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊല്ലത്തു നിന്ന് എത്തിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് എതിരായാണ് പരാതി

കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫണ്ടിലെ എട്ടു ലക്ഷം രൂപ മോഷണം പോയതായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാതി. കാസര്‍ക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനാണ് പണം മോഷണം പോയെന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചുവെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

രാജ്‌മോഹന്‍ ഉണ്ണിത്താനുവേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊല്ലത്തു നിന്ന് എത്തിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് എതിരായാണ് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍കോട് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും എട്ടുലക്ഷം മോഷണം പോയതായി പരാതിയില്‍ പറയുന്നു. കേസ് തുടരന്വേഷണത്തിനായി മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button