വാഷിങ്ടന്‍: അമേരിക്കയില്‍ വീണ്ടും സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ വെടിവെയ്പ്പ്. സംഭവത്തിൽ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 8 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ വെടിവെപ്പിലാണ് മറ്റൊരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് . പരിക്കേറ്റ 8 പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച വൈകുന്നേരം ഡെന്‍വറിനു 40 കിലോമീറ്റര്‍ അകലെ ഹൈലാന്‍ഡ്‌സ് റാഞ്ചിലെ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ് ആന്‍ഡ് മാത് (സ്റ്റെം) സ്‌കൂളിലാണ് സംഭവം.
ഡെവന്‍ എറിസണും(18) ജൂനിയറായ മറ്റൊരു വിദ്യാര്‍ത്ഥിയുമാണ് അക്രമണം നടത്തിയത്. ഗിറ്റാര്‍ കെയ്‌സിനുള്ളിലായിരുന്നു ഇവര്‍ പിസ്റ്റര്‍ ഒളിപ്പിച്ചത്. തുടര്‍ന്ന് രണ്ട് ക്ലാസ് മുറികളില്‍ ഇവര്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് എത്തുകയും അക്രമികളെ കീഴ്‌പ്പെടുത്തുകയും മറ്റ് വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. വെടിവയ്പിനു കാരണം വ്യക്തമല്ലെന്ന് ഡഗ്ലസ് കൗണ്ടി ഷെറീഫ് ടോണി സ്പര്‍ലോക് അറിയിച്ചു.
കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12 വരെ 1850 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. കഴിഞ്ഞ ഞായറാഴ്ച റെയില്‍വേ സ്റ്റേഷനില്‍ വച്ച് എറിക്‌സനെ കണ്ടെന്നും കറുത്ത വസ്ത്രവും സണ്‍ഗ്ലാസും ധരിച്ച എറിക്‌സന്‍ തനിക്കു 18 വയസ് തികഞ്ഞെന്നും പിസ്റ്റള്‍ വാങ്ങിയെന്നും പറഞ്ഞതായി ഡട്ടന്‍ പോലീസില്‍ അറിയിച്ചിരുന്നു.
Post Your Comments