റാഞ്ചി : ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ വെടിവെയ്പ്പ്. ഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ വോട്ടെടുപ്പ് താല്‍ക്കാലികമായി അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചു. സർക്കാർ വാഹനത്തിന് നേരെയും വെടിവെപ്പുണ്ടായി.
Also read : കണ്ണൂരില്‍ ഒളിപ്പിച്ച നിലയിൽ ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി
സംഭവത്തെ തുടർന്ന് കൂടുതൽ സിആർപിഎഫ് സംഘത്തെ സംഭവസ്ഥലത്ത് വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 40,000ത്തില്‍ അധികം കേന്ദ്രസേനയെ ആണ് ഇപ്പോൾ വിന്യസിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തില്‍ 20 മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.
രണ്ടാംഘട്ടത്തില്‍ 9 മണിവരെ ഏകദേശം 13.03% പോളിംഗ് രേഖപ്പെടുത്തി. ബിജെപി മുഖ്യമന്ത്രി രഘുബർ ദാസ് മൽസരിക്കുന്ന ജംഷഡ്പൂർ ഈസ്റ്റ് മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്. ഇവിടെ കടുത്ത മൽസരമാണ് രഘുബർ ദാസ് നേരിടുന്നത്. സംസ്ഥാനത്ത് അഞ്ചുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ 13 മണ്ഡലങ്ങളിലാണ് തെരെഞ്ഞെടുപ്പ് നടന്നു. ഡിസംബർ 23 നാണ് വോട്ടെടുപ്പ്
Post Your Comments