USALatest NewsNewsIndia

പേൾ ഹാർബറിൽ വെടിവയ്‌പ്പ്, രണ്ട് പേർ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി : സ്ഥലത്ത് ഇന്ത്യൻ വ്യോമസേനാ മേധാവിയും സംഘവും ഉണ്ടായിരുന്നതായി റിപ്പോർട്ട്

ന്യൂയോർക്ക് : അമേരിക്കരയുടെ നാവികസേന കേന്ദ്രമായ പേൾ ഹാർബറിൽ വെടിവയ്‌പ്പ്. രണ്ടു പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഉച്ചക്ക് 2.30-ഓടെയാണ് ഉണ്ടായ ആക്രമണത്തില്‍ സൈനികേതര ജീവനക്കാ‌രാണ് മരിച്ചത്. വെ​ടി വ​യ്പി​നു​ശേ​ഷം അ​ക്ര​മി ജീ​വ​നൊ​ടു​ക്കി. പ​രി​ക്കേ​റ്റയാളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​എ​സ് നാ​വി​ക ഉദ്യോഗസ്ഥനാണ് ആക്രമണം നടത്തിയതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം അക്രമം നടക്കുമ്പോൾ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ത​ല​വ​ൻ എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ രാ​കേ​ഷ് കു​മാ​ർ സിം​ഗ് ഭ​ദൗ​രി​യ​യും സംഘവും ഹ​വാ​യി​യി​ലെ സേ​നാ കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇവർ സു​ര​ക്ഷി​ത​രാ​ണെ​ന്ന് വ്യോ​മ​സേ​നാ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പസഫിക് എയർ ഓഫീസേർസ് സമ്മിറ്റിൽ പങ്കെടുക്കാൻ വേണ്ടിയാണ് വ്യോമസേനാ മേധാവിയും സംഘവും പേൾഹാർബറിൽ എത്തിയത്.

Also read : യുഎസിന് നല്ലൊരു ക്രിസ്മസ് സമ്മാനം നല്‍കുന്നുണ്ടെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിമ്മിന്റെ മുന്നറിയിപ്പ്

പേ​ൾ ഹാ​ർ​ബ​ർ വ​ക്താ​വ് വെ​ടി​വ​യ്പ് സ്ഥി​രീ​ക​രി​ച്ചുവെങ്കിലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. വെ​ടി​വ​യ്പി​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല, ​ആരാ​ണ് വെ​ടി​യു​തി​ർത്ത​തെ​ന്നോ നാ​ശ​ന​ഷ്ട​ങ്ങ​ൾ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​റി​വാ​യി​ട്ടി​ല്ല. നാവികസേനയെ കൂടാതെ അമേരിക്കൻ വ്യോമസേനയുടെയും താവളമാണ് ചരിത്രപ്രസിദ്ധമായ പേൾ ഹാർബർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button