IdukkiLatest NewsKeralaNattuvarthaNews

മൂലമറ്റത്ത് വെ​ടി​വ​യ്പ്പ് : ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, പ്രതി പിടിയിൽ

ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ കീ​രി​ത്തോ​ട് സ്വ​ദേ​ശി സ​ന​ൽ ബാ​ബു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്

മൂ​ല​മ​റ്റം: യു​വാ​ക്ക​ൾ​ക്ക്​ നേ​രെയുണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ കീ​രി​ത്തോ​ട് സ്വ​ദേ​ശി സ​ന​ൽ ബാ​ബു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ല​മ​റ്റം സ്വ​ദേ​ശി പ്ര​ദീ​പി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കാഞ്ചീപുരം ഇഡലി

ശനിയാഴ്ച മൂ​ല​മ​റ്റം ഹൈ​സ്കൂ​ളി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. കാ​റി​ലെ​ത്തി​യ സം​ഘം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വാ​ക്കു​ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

സംഭവവുമായി ബന്ധപ്പെട്ട് പ്ര​തി മാ​ർ​ട്ടി​ൻ ജോ​സ​ഫി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button