KeralaLatest News

ഓപ്പറേഷനുള്ള രോഗിയുടെ രോമം നീക്കിയത് മദ്യപിച്ച് ആശ്രദ്ധയോടെ; നാളെ വയറും കാലുമൊക്കെ വെട്ടിക്കീറാന്‍ ഉള്ളതല്ലേ ചെറിയ മുറിവുകള്‍ കാര്യമാക്കണ്ടെന്ന് ഉപദേശവും

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീനക്കാര്‍ക്കെതിരെ വീണ്ടും പരാതികൾ ഉയരുന്നു. കഴിഞ്ഞ ദിവസം ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയ ഒരാളുടെ രോമം നീക്കിയപ്പോൾ വയറിന് മുറിവുകൾ ഏറ്റെന്നാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പരാതി. മദ്യപിച്ച് ആശ്രദ്ധയോടെയാണ് ഓപ്പറേഷനുള്ള രോഗിയുടെ രോമം നീക്കിയത്. രോഗിയോടൊപ്പമുള്ളവര്‍ വിവരം ധരിപ്പിച്ചപ്പോള്‍ ‘നാളെ വയറും കാലുമൊക്കെ വെട്ടിക്കീറാന്‍ ഉള്ളതല്ലേ..പിന്നെ ഈ ചെറിയ മുറിവുകള്‍ കാര്യമാക്കണ്ട’ എന്നാണ് പരിഹാസ രൂപേണ തുളസി എന്ന ജീവനക്കാരന്‍ മറുപടി നൽകിയത്. രോമം നീക്കുന്നതിന് ജീവനക്കാരന്‍ പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്.

രോമം നീക്കിയതിലെ വീഴ്ച സംബന്ധിച്ച് രോഗി ചികിത്സയില്‍ കഴിഞ്ഞ വാര്‍ഡിലെ നഴ്‌സുമാര്‍ തനിക്ക് പരാതി തന്നിരുന്നതായി ആശുപത്രി സൂപ്രണ്ട് ആര്‍ എം രാംലാല്‍ പറഞ്ഞു. ജീവനക്കാരനെതിരെ നടപടി ഉണ്ടാകുമെന്നും ഇദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button