ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് മർദ്ദനമേറ്റു. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയാണ് ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ.അജ്ഞലിയെ ആക്രമിച്ചത്.
തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മർദ്ദിച്ചത്. ആക്രമണത്തിൽ ഡോക്ടർക്ക് പരിക്കേറ്റു. നെറ്റിയിൽ മുറിവുമായാണ് ഷൈജു ആശുപത്രിയിൽ എത്തിയത്. ഷൈജു മദ്യലഹരിയിലായിരുന്നു. നെറ്റിയിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് പിടിച്ചു മാറ്റിയത്. ഇതിനിടെ ഇയാൾ കടന്നുകളയുകയും ചെയ്തു. അമ്പലപ്പുഴ പോലീസിൽ പരാതി നൽകിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു.
Post Your Comments