ഗാന്ധിനഗര്‍: ബസ് സ്റ്റാൻഡില്‍ വീണ് പരിക്കേറ്റ് ചികിത്സയ്ക്കെത്തിച്ചയാള്‍ ആശുപത്രി ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി ഒമ്പതിന് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം.
മെഡിക്കല്‍ കോളജ് ബസ് സ്റ്റാൻഡില്‍ ഒരാള്‍ വീണു തലയ്ക്കു പരിക്കേറ്റ് രക്തംവരുന്ന വിവരം നാട്ടുകാര്‍ പൊലീസ് എയ്ഡ് പോസ്റ്റില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ എത്തിച്ചു.
അത്യാഹിത വിഭാഗത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം ഇയാളെ താത്കാലിക ജീവനക്കാരന് നിരീക്ഷണ വിഭാഗത്തിലേക്കു മാറ്റുന്നതിനിടയിലാണ് ജീവനക്കാരനെ മര്‍ദിച്ചത്. പിന്നീടിയാള്‍ ആശുപത്രിയില്‍നിന്നു മുങ്ങി.
Post Your Comments