Latest NewsInternational

റഷ്യന്‍ വിമാന അപകടം, സിഗ്നല്‍ നഷ്ടപ്പെടാനുള്ള കാരണം പുറത്തുവിട്ടു

മോസ്‌കോ: റഷ്യയിലെ തലസ്ഥാനമായ മോസ്‌കോയില്‍ വിമാനം തീപിടിച്ചത് ഇടിമിന്നലേറ്റെന്ന് പ്രാഥമിക വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി അന്വേഷണം സംഘം അറിയിച്ചു .ദുരന്തത്തില്‍ 41 പേരാണ് മരിച്ചത്.
എനമര്‍ജന്‍സി ലാന്‍ഡിംഗിനിടെയാണ് അപകടം ഉണ്ടായത്. പറന്നുയര്‍ന്ന ഉടന്‍ സിഗ്നല്‍ തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കാന്‍ തുടങ്ങവെയാണ് തീപിടുത്തമുണ്ടായത്. വിമാനത്തില്‍ 78 യാത്രക്കാരും 5 ജീവനക്കാരും ഉണ്ടായിരുന്നു.കഴിഞ്ഞദിവസം വൈകിട്ട് പ്രാദേശിക സമയം വൈകുന്നേരം 5:50 ഓടെയായിരുന്നു അപകടം.

ആഭ്യന്തര സര്‍വീസ് നടത്തുന്ന റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ ജെറ്റ് ശ്രേണിയില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇടിമിന്നലാണ് അപകട കാരണമെന്നാണ് റഷ്യന്‍ അന്വേഷണസംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അന്വേഷണസംഘം അറിയിച്ചു. പറന്നുയര്‍ന്ന് 45 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. മരിച്ചവരില്‍ വിമാനത്തിലെ ജീവനക്കാരും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയു ഉയരാന്‍ സ്ധ്യത ഉണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button