ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ എംഐ-17 വി5 ഹെലികോപ്റ്റര്‍ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറായേക്കും. അപകടത്തില്‍ മരിച്ച എട്ടു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി അഞ്ചു പേരുടെ മൃതദേഹമാണ് തിരിച്ചറിയാനുള്ളത്.
അതേസമയം ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് റെക്കോര്‍ഡര്‍ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. വിദേശ സാങ്കേതിക സഹായം ആവശ്യമാണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങി എല്ലാ സാധ്യതകളും പരിശോധിക്കും. കൂനൂരില്‍ അപകടത്തില്‍പ്പെട്ട എം.ഐ-17 വി15 റഷ്യയിലെ കാസന്‍ ഹെലികോപ്റ്റേഴ്സാണ് നിര്‍മിച്ചത്.
Read Also : ഈ കണ്ണുനീര്‍ വെറുതെയാകില്ല: പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഭീകരരെ വെറുതെ വിടില്ലെന്ന് കാശ്മീര്‍ പൊലീസ്
ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ചിരുന്ന എംഐ-17 വി5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ബിപിന്‍ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരില്‍ തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കലും ഉണ്ടായിരുന്നു. ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഗണ്ണര്‍ ആയിരുന്ന പ്രദീപിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു. വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഹെലികോപ്റ്ററിന്റെ പൈലറ്റ് വിംഗ് കമാന്‍ഡര്‍ പൃഥ്വി സിംഗ് ചൗഹാന്റെ മൃതദ്ദേഹം ജന്മനാടായ ആഗ്രയില്‍ എത്തിച്ചു. ജനറല്‍ ബിപിന്‍ റാവത്തിന്റെയും മധുലിക റാവത്തിന്റെയും ചിതാഭസ്മം മക്കളായ കൃതിക, തരിണി എന്നിവര്‍ ചേര്‍ന്ന് ഹരിദ്വാറില്‍ നിമഞ്ജനം ചെയ്തു.
Post Your Comments