KeralaLatest NewsNews

വടക്കഞ്ചേരി വാഹനാപകടത്തില്‍ ഹൈക്കോടതിയില്‍ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് ഹൈക്കോടതിയില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോകന്‍ ആണ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അപകടത്തിന്റെ യഥാര്‍ത്ഥ കാരണവും ഇതുവരെയുളള അന്വേഷണ പുരോഗതിയുമാണ് സമര്‍പ്പിക്കുക.

അതേസമയം, കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ചെയ്തതിനാലാണ് അപകടം നടന്നതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ആരോപണത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മൊഴി നാളെ വീണ്ടും രേഖപ്പെടുത്തിയേക്കും. അപകടത്തില്‍ പരുക്കേറ്റ കെ.എസ്.ആര്‍.ടി.സിയിലെ യാത്രക്കാരുടെ മൊഴിയും അന്വേഷണസംഘം അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും.

അപകടം നടക്കുമ്പോൾ കെ.എസ്.ആർ.ടി.സി ബസ് നിർത്തിയിട്ടില്ലെന്ന് ആണ് ആർ.ടി.ഒ റിപ്പോർട്ട്. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്തിട്ടില്ലെന്നും അപകടത്തിന് തൊട്ടുമുൻപ് വേഗത കുറച്ചെങ്കിലും അത് അപകടത്തിന് കാരണമല്ലെന്നും ആർ.ടി.ഒ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി പാലിക്കേണ്ട അകലം പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button