Latest NewsKeralaNews

കണ്ടല ബാങ്കിൽ നിയമവിരുദ്ധ പ്രവൃത്തികളിലൂടെ തട്ടിപ്പുനടത്തിയത് എട്ടു മാർഗങ്ങളിലൂടെ, 57.24 കോടിയുടെ തിരിമറി: റിപ്പോർട്ട്

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിയമവിരുദ്ധ പ്രവൃത്തികളിലൂടെ തട്ടിപ്പുനടത്തിയത് എട്ടു മാർഗങ്ങളിലൂടെയെന്ന് സഹകരണവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഇങ്ങനെ 57.24 കോടിയുടെ തിരിമറിയാണ് നിയമവിരുദ്ധ മാർഗങ്ങളിലൂടെ നടത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ഏറ്റവും കൂടുതൽ തട്ടിപ്പുനടത്തിയത് ജാമ്യ വസ്തുവിന് മൂല്യനിർണയം നടത്താതെയും വസ്തുവിന്റെ മൂല്യനിർണയം കൃത്രിമമായി കൂട്ടിക്കാണിച്ചുമാണ്. മൂന്ന് സെന്റിനു താഴെ വിസ്തീർണമുള്ള വസ്തു ജാമ്യമായി സ്വീകരിച്ച് നിരവധി വായ്പകൾ അനുവദിച്ചു.

ശമ്പള സർട്ടിഫിക്കറ്റിന്റെ ജാമ്യത്തിൽ മൂന്നുലക്ഷത്തിലധികം വായ്പ അനുവദിച്ചു. എംഡിഎസ് (മാസച്ചിട്ടി) കുടിശ്ശിക തുക പലിശയുൾപ്പെടെ ക്രമരഹിത വായ്പയാക്കി കൃത്രിമം കാണിച്ചതായും റിപ്പോർട്ടിലുണ്ട്.

നിക്ഷേപത്തിന് രജിസ്ട്രാറുടെ സർക്കുലറുകളെ അധികരിച്ച് അധിക പലിശ നൽകിയതായും ഒരാൾക്കു നൽകാവുന്ന പരമാവധി തുകയെ അധികരിച്ച് വൻ തുക വായ്പയനുവദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെയാണ് അനധികൃത മാർഗങ്ങളിലൂടെ 43.65 കോടി രൂപ തട്ടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button