തിരുവനന്തപുരം: കുണ്ടറ പീഡനശ്രമ കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മനസിലാക്കിയിരുന്നുവെന്നും എന്നാൽ ഒരു സ്ത്രീയുടെ പരാതി എന്ന നിലയിൽ പ്രാഥമിക അന്വേഷണം നടത്തിയ കുണ്ടറ പൊലീസ് നിയമപരമായി പരാതി തീർപ്പാക്കിയില്ലെന്നും അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കി.
തിരുവനന്തപുരം റേഞ്ച് ഐ.ജിയാണ് സംഭവവുമായി ബന്ധപ്പെട്ട അന്വേണം നടത്തി റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ മാസം 28നാണ് പരാതി നൽകിയതെന്നും പരാതിക്കായി വ്യക്തമായ മൊഴിയും തെളിവുകളോ ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments