ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷ കര കയറാനുള്ള ശ്രമത്തിലാണ്. അതിനായി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് സഹായം ലഭിക്കുകയാണ്. 14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ബാധിച്ച ചുഴലിക്കാറ്റില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. വളരെ തീവ്രമായ കൊടുങ്കാറ്റില്‍ ആളപായങ്ങള്‍ അധികം ഉണ്ടാകാതിരുന്നത് അധികൃതരുടെ കൃത്യമായ ആസൂത്രണത്തിലൂടെയാണ്. ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയ്ക്ക് 1000 കോടി ധനസഹായം നല്‍കുമെന്നാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇപ്പോളിതാ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും ഒഡീഷയ്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ്. ഫോനി ചുലഴിക്കാറ്റ് നാശം വിതച്ച ഒഡീഷയില്‍ മുഖ്യമന്ത്രിയുടെ ദുരിതാസ്വാശ നിധിയിലേക്ക് അക്ഷയ് കുമാര്‍ സംഭാവന കൈമാറി. ഒരു കോടി രൂപയാണ് അക്ഷയ് കുമാര്‍ നല്‍കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Post Your Comments