മുംബൈ: ഫോനി ചുഴലിക്കാറ്റ് കടുത്ത നാശം വിതച്ച ഒഡീഷ,പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ സൗജന്യമായി എത്തിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
അടുത്ത മാസം 2 വരെ ദുരിതാശ്വാസ സാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്യാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം.അറിയിപ്പ് ലഭിക്കുന്ന പ്രകാരം ആവശ്യമെങ്കില്‍ തീയ്യതി നീട്ടുമെന്നും ഗുഡ്സ് ട്രെയിനുകളോടൊപ്പം സാധാരണ ട്രെയിനുകളിലും(പാര്‍സല്‍ വാന്‍/വിപി/എസ്എല്‍ആര്‍) സേവനം ലഭ്യമാക്കുമെന്നും റെയില്‍വേ അറിയിച്ചു.
പൂനെ,മുംബൈ,ഭുശവല്,നാഗ്പൂര്‍,സോലാപ്പൂര്‍ തുടങ്ങിയ ഡിവിഷനുകളിലും സേവനം ലഭ്യമാക്കിയിട്ടുണ്ട്.കേന്ദ്ര റെയില്‍വേയുടെ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സാമഗ്രികളുടെ സൗജന്യ വിതരണം ബുക്ക് ചെയ്യാവുന്നതാണെന്ന് റെയില്‍വേ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Post Your Comments