Latest NewsIndia

ബലാത്സംഗക്കേസില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍

മുംബൈ•ഒഷിവാര സബര്‍ബനില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കുകയും ബ്ലാക്ക് മെയ്ല്‍ ചെയ്യുകയും ചെയ്ത കേസില്‍ നടനും മോഡലുമായ കരണ്‍ ഒബറോയിയെ പോലീസ് അറസ്റ്റ് ചെയ്തു. 2016 മുതല്‍ താനുമായി ബന്ധം സ്ഥാപിച്ച ഒബറോയി വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

karan

തന്റെ കുറച്ചു അശ്ലീല വീഡിയോകള്‍ നടന്‍ പകര്‍ത്തിയതായും പിന്നീട് ഈ ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതയും യുവതി പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച അറസ്റ്റ് ചെയ്ത ഒബറോയിയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 376 (ബലാത്സംഗം) പ്രകാരവും വകുപ്പ് 384 (പരസ്യാപഹരണം) പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

‘ജാസി ജെയ്സി കോയി നഹി’, ‘ഇന്‍സൈഡ് എഡ്ജ്’ തുടങ്ങിയ ജനപ്രീയ ടെലിവിഷന്‍ സീരിയലുകളില്‍ ഒബറോയി അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button