
പത്തനംതിട്ട : ശബരിമലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു.ശബരിമലയിൽ ഏറ്റവും വലിയ കുടിവെള്ള ടാങ്കുകൾ നിർമിക്കാനുള്ള പദ്ധതി ഉടൻ കമ്മീഷൻ ചെയ്യും . ശബരിനാമല മാസ്റ്റർ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടാങ്ക് നിർമിക്കുന്നത്.9 കോടി രൂപയാണ് ടാങ്കിന്റെ നിർമാണ ചെലവ്.
മാസപൂജയ്ക്കായി നടതുറക്കുമ്പോൾ 70 ലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യമായി വരുന്നത്. ഇത് മണ്ഡലകാലമാകുമ്പോൾ ഒരുകോടി 20 ലക്ഷം ലിറ്ററായി മാറും. എന്നാൽ നിലവിലെ ജലസംഭരണിയിൽ ഒരു ദിവസത്തേക്ക് മാത്രമുള്ള വെള്ളമേ സംഭരിക്കാൻ കഴിയു. പുതിയ പദ്ധതി വരുന്നതോടെ മൂന്ന് ദിവസത്തേക്കുള്ള വെള്ളം മുൻകൂട്ടി സംഭരിച്ചുവെക്കാനാകും.
അടിയന്തിര സാഹചര്യമുണ്ടായാൽ ടാങ്കിന് മുകളിൽ ഹെലികോപ്ടർ ഇറക്കാൻ സാധിക്കുന്ന രീതിയിലാണ് നിർമാണം. പമ്പ,പുന്നാർ, കുമ്പളംതോട് ഇവിടെനിന്നുള്ള വെള്ളമാണ് പുതിയ ജലസംഭരണിയിൽ ശേഖരിച്ചുവെക്കുന്നത്. ഇതോടെ നിലവിലെ ജലക്ഷാമം കുറയ്ക്കാൻ കഴിയുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
Post Your Comments