ജനീവ: ഫോനി ചുഴലിക്കാറ്റില്‍ മരണസംഖ്യ നിയന്ത്രിച്ചതിന് ഇന്ത്യയെ പ്രശംസിച്ച് യുഎന്നിന്റെ ദുരന്ത നിവാരണ ഏജന്‍സി. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ വകുപ്പിനെയാണ് യുഎന്‍ പ്രശംസ അറിയിച്ചത്. പുരിയിലുണ്ടായ വന്‍ ചുഴലിക്കാറ്റിനെക്കുറിച്ച് അധികൃതര്‍ക്ക് നേരത്തെ അറിയിപ്പ് നല്‍കിയതിനാലാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് മരണസംഖ്യയെ പിടിച്ച് നിര്‍ത്താനായതെന്ന് യുഎന്‍ നിരീക്ഷിച്ചു.ഒഡീഷയില്‍ രാവിലെ 8 മണിയോടെയാണ് ഫോനി വീശിയടിച്ചത്.
20 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റായ ഫോനി 8-ഓളം പേരുടെ മരണത്തിനിടയാക്കിയിരുന്നു.ഇന്ത്യയില്‍ 4000 അഭയകേന്ദ്രങ്ങളാണ് പ്രാദേശിക നേതൃത്വങ്ങള്‍ മാറ്റിപ്പാര്‍പ്പിക്കുന്നവര്‍ക്കായി സജ്ജമാക്കിയത്. ഇതില്‍ 880 എണ്ണം പ്രത്യേകമായി തയാറാക്കിയതാണ്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം വന്‍ദുരന്തം വിതക്കാന്‍ പ്രാപ്തിയുണ്ടായിരുന്ന ഫോനി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 8 ആയിരുന്നു. ഒഡീഷയില്‍ 10 ദശലക്ഷം കുട്ടികളുള്‍പ്പടെ 28 ദശലക്ഷം ആളുകളാണ് അപകടകരമായ ചുറ്റുപാടില്‍ തുടരുന്നതെന്ന് യുനിസെഫ് അറിയിച്ചു.
കടലോര തീര്‍ത്ഥാടന കേന്ദ്രമായ പുരിയും മറ്റ് സ്ഥലങ്ങളുമുള്‍പ്പടെയുള്ള തീരദേശ മേഖലയില്‍ അതിശക്തമായ മഴയാണുണ്ടായത്. അതിഭീകരമായ ചുഴലിക്കാറ്റെന്നാണ് കാലാവസ്ഥ വകുപ്പ് ഫോനിയെ വിശേഷിപ്പിച്ചത്.മണിക്കൂറില്‍ പരമാവധി 175 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്. ഫോനിയുടെ ചലനങ്ങള്‍ യുഎന്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. മുന്നറിയിപ്പ് തുടരുന്ന ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളുടെ സുരക്ഷയും യുഎന്‍ നിരീക്ഷിക്കുന്നുണ്ട്.
അന്താരാഷ്ട്ര ദുരന്തനിവാരണ ഏജന്‍സിയായ അമേരികെയേര്‍സ് ദുരന്തത്തില്‍പ്പെട്ട 3000-ത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളവും മരുന്നും വിതരണം
ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments