Latest NewsInternational

ടിബറ്റിലേയും സിന്‍ജിയാംഗിലേയും ചൈനയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഇന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി യോഗം

ചൈനയില്‍ ഒരു ജനസമൂഹത്തെ മൊത്തമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെതിരെ ലോകമന:സാക്ഷി ഉണരേണ്ടിയിരിക്കുന്നു.

ജനീവ: ചൈനക്കെതിരെ ഐക്യരാഷ്ട്ര സഭ നടപടിക്കൊരുങ്ങുന്നു. ടിബറ്റിലും ചൈനയുടെ ഭാഗമായ സിന്‍ജിയാംഗ് മേഖലകളിലും നടന്നുവരുന്ന അടിച്ചമര്‍ത്തലും മനുഷ്യാവകാശ ലംഘനത്തിനുമെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. ഐക്യരാഷ്ട്ര സഭയിലെ സ്വതന്ത്രമായിട്ടുള്ള വിദഗ്ധരുടെ സംഘമാണ് ചൈനക്കെതിരെ ശക്തമായ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പ്രദേശത്തെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും ചൈനയുടെ പട്ടാള നയങ്ങള്‍ തീര്‍ത്തും ഭീഷണിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭയിലെ വീറ്റോ അധികാരമുള്ള ഒരു രാജ്യത്തിനെതിരെ ഇത്രശക്തമായ ആരോപണം ഉണ്ടാകുന്നത് ഇതാദ്യമായാണ്.’ വളരെ ഗുരുതരമായ സാഹചര്യമാണ് ഏഷ്യന്‍ മേഖലയില്‍ ചൈന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അതിനാല്‍ ഉടന്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ സമിതി ചൂണ്ടിക്കാട്ടി. ചൈനയില്‍ ഒരു ജനസമൂഹത്തെ മൊത്തമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെതിരെ ലോകമന:സാക്ഷി ഉണരേണ്ടിയിരിക്കുന്നു.

ഒപ്പം എല്ലാ ലോകരാജ്യങ്ങളും കൂട്ടായ്മ ഉണ്ടാക്കണം. സിന്‍ജിയാംഗ് മേഖലയിലേയും ടിബറ്റിലേയും ചൈനയുടെ അതിക്രമത്തിനെതിരെ പ്രതികരിക്കാണമെന്നും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമിതി ആഹ്വാനം ചെയ്തു.ചൈനക്കെതിരെ സംസാരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ തിരോധാനത്തിനെതിരെ നിരവധി പരാതികള്‍ ഐക്യരാഷ്ട്ര സഭയ്ക്ക് ലഭിച്ചിരുന്നു.

‘കൃഷ്ണനും കൊവിഡും ‘ക’ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്, ‘ കൊറോണ വൈറസിനെ ഭൂമിയിലേക്ക് അയച്ചത് ഭഗവാൻ ശ്രീകൃഷ്ണനാണെന്നു കോണ്ഗ്രസ്സ് നേതാവ്

ചൈനയുടെ അടിച്ചമര്‍ത്തുന്ന സ്വഭാവത്തെ വിലയിരുത്തുന്നതിന് പ്രത്യേക യോഗം വിളിക്കാനും വിദഗ്ധസമിതി നിര്‍ദ്ദേശിച്ചു. ഒപ്പം ഐക്യരാഷ്ട്ര സഭയുടെ തീര്‍ത്തും സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു സംഘം എല്ലാ പ്രശ്‌നങ്ങളും അടിയന്തിരമായി നിരീക്ഷിക്കുകയും എല്ലാവര്‍ഷവും സഭയ്ക്ക് മുന്നില്‍ വയ്ക്കണമെന്നും സമിതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button