ജനീവ: ഇന്ത്യ-പാക് പ്രശ്നത്തിൽ ഇടപെടുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്രസഭ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കത്തിൽ ഇടപെടേണ്ടതില്ലെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിൽ തീരുമാനിച്ചു. ഈ നയതന്ത്ര വിഷയത്തിനായി സമയം കണ്ടെത്തേണ്ട കാര്യമില്ല. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തേണ്ടതാണെന്നു സുരക്ഷാകൗണ്‍സിൽ നിലപാടെടുത്തതായി ഐക്രരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി അറിയിച്ചു. പാക്കിസ്ഥാനാണ് വിഷയം ഐക്യരാഷ്ട്രസഭയ്ക്ക് മുന്‍പാകെ എത്തിച്ചത്.
Post Your Comments