Latest NewsKerala

സമാന്തര ബസ് സർവീസുകൾക്കെതിരെ നടപടി

തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുനിന്ന് സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.ഇന്നലെ കഴക്കൂട്ടത്തു നടത്തിയ പരിശോധനയിൽ കല്ലടയുടേത് ഉൾപ്പെടെ 2 ബസുകളും 4 സമാന്തര സർവീസ് ബസുകൾ കസ്റ്റഡിയിലെടുത്തു.

കൈറോസ് എന്ന പേരിലുള്ള ബസ് കഴക്കൂട്ടം ഇൻഫോസിസിൽ നിന്നു കോതമംഗലത്തേക്കു സർവീസ് നടത്തുന്നതായി കെഎസ്ആർടിസി സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ പരാതി നൽകിയിരുന്നു. വെളളിയാഴ്ചകളിൽ വൈകിട്ട് 5നു കഴക്കൂട്ടത്തു നിന്നും തിങ്കളാഴ്ചകളിൽ രാവിലെ കോതമംഗലത്തു നിന്നുമാണ് ഇവരുടെ സർവീസ്. ഈ സർവീസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം,കട്ടപ്പന, മൂന്നാർ, അമൃത മെഡിക്കൽ കോളജ്, നെടുങ്കണ്ടം എന്നിവിടങ്ങളിലേക്കുള്ള സമാന്തര സർവീസുകളും വിലക്കി. ഓൺലൈൻ വഴി ഈ റൂട്ടിലേക്കുള്ള ബുക്കിങ് നിർത്തിവെച്ചിരിക്കുകയാണ്. ഇത്തരം സർവീസുകൾക്കെതിരെ കർശന നടപടി വേണമെന്ന ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എബി ജോണിന്റെ നിർദേശപ്രകാരമാണു നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button