ഇന്ത്യന്‍ വംശജനായ പുലിറ്റ്‌സര്‍ ജേതാവ് ഡാനിഷ് സിദ്ദീഖിയെ പ്രദേശത്ത് അതിക്രമിച്ച് കടന്നതിന് ശ്രീലങ്കന്‍ ഗവണ്‍മന്റ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ നെഗോമ്പോയിലുള്ള മാരിസ് സ്റ്റെല്ല കോളേജില്‍ അനുമതിയില്ലാതെ കയറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയില്‍ നിന്നുള്ള ഫോട്ടോ ജേണലിസ്റ്റിനെ പിടികൂടിയിരിക്കുന്നത്.
തുടര്‍ച്ചയായുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ വലയത്തിലാണ് ശ്രീലങ്ക. കഴിഞ്ഞ ദിവസം രാജ്യത്ത് നടന്ന ചാവേറാക്രമണത്തില്‍ 253 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട, മാരിസ് സ്റ്റെല്ലാ കോളേജിലെ വിദ്യാര്‍ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഡാനിഷ് സിദ്ദീഖി നിരന്തരമായി കോളേജ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കോളേജിലേക്ക് പ്രവേശിച്ചത് ചോദ്യം ചെയ്ത അധികൃതര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ഭീകതതക്ക് ഇരയായ റോഹിങ്ക്യന്‍ മുസ്‌ലിംകളെ കുറിച്ചുള്ള ഫോട്ടോസ്റ്റോറിക്ക് 2018ലെ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ച ഏഴ് അംഗ റോയിറ്റേഴ്‌സ് ടീമില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരനായിരുന്നു സിദ്ദീഖി.
Post Your Comments