കൊളംബോ: 11 ഇസ്ലാമിക് സംഘടനകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക. ഭീകരവാദവുമായി ബന്ധമുള്ള അല്‍ ഖ്വയ്ദയും ഐഎസ്‌ഐഎസും അടക്കമുള്ള ഇസ്ലാമിക സംഘടനകളെയാണ് രാജ്യം വിലക്കിയത്.
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായ രജപക്സെയാണ് പ്രത്യേക ഗസറ്റില്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഭീകരവാദം തടയാനുള്ള നിയമം അനുസരിച്ചാണ് തീരുമാനം. ഭീകരവാദവുമായി ബന്ധപ്പെട്ടു ഈ സംഘടനകളുടെ പങ്ക് വ്യക്തമായതിന് പിന്നാലെയാണ് വിലക്ക്.
ഈ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ഗൂഡാലോചനകളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്ക് 20 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
ശ്രീലങ്ക ഇസ്ലാമിക് സ്റ്റുഡന്‍റ്സ് മൂവ്‌മെന്റ് അടക്കമുള്ള പ്രാദേശിക മുസ്ലിം സംഘടനകള്‍ക്കും വിലക്കുണ്ട്.
Post Your Comments