മുസ്ലിം സ്ത്രീകൾ ധരിക്കുന്ന ബുര്‍ഖ നിരോധിക്കാൻ ഒരുങ്ങി ശ്രീലങ്ക. ബുര്‍ഖ നിരോധനത്തിനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചതായും മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ശ്രീലങ്ക പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര അറിയിച്ചു.
‘ശ്രീലങ്കയിലെ മുസ്ലിം വനിതകള്‍ മുന്‍കാലത്ത് ബുര്‍ഖ ധരിച്ചിരുന്നില്ല. ബുര്‍ഖ ധരിക്കുന്ന രീതി ഈയിടെ വന്നതാണ്. ഇത് മതതീവ്രവാദത്തിന്‍റെ അടയാളമാണ്. തീര്‍ച്ചയായും ഞങ്ങള്‍ അത് നിരോധിക്കും’ -മന്ത്രി പറഞ്ഞു. ആയിരത്തിലേറെ മദ്രസകള്‍ അടച്ചുപൂട്ടാനും നീക്കമുണ്ട്.
2019ല്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ പള്ളികളും ഹോട്ടലുകളും തകർന്നിരുന്നു. ഇത്തരം ആക്രമണത്തെ തുടര്‍ന്ന് ബുര്‍ഖക്ക് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷയുടെ പേരില്‍ ബുര്‍ഖ നിരോധിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മുസ്ലിം സ്ത്രീയുടെ മതപരമായ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് നിരോധനമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
Post Your Comments