Latest NewsNewsIndia

ഒരു ദിവസത്തേക്കെങ്കിലും തനിക്ക് കേരള ഭരണം കിട്ടിയാൽ… – യോഗി ആദിത്യനാഥ് പറയുന്നു

ലക്‌നൗ: ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ സിനിമ കണ്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ദിവസം എങ്കിലും കേരള ഭരണം കിട്ടിയാൽ ഭീകരന്മാരുടെ സകല മാളങ്ങളും ചുട്ടെരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിനിമ കണ്ടിറങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പെൺകുട്ടികളെ മതം മാറ്റുകയും പിന്നീട് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നതിന്റെ സത്യമാണ് സിനിമ കാണിക്കുന്നതെന്ന് സിനിമ കണ്ട ശേഷം യോഗി ആതിത്യനാഥ് പറഞ്ഞു. ഈ ചിത്രം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രദർശിപ്പിക്കണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ‘ദി കേരള സ്റ്റോറി‘ യെ ജനപ്രിയ സിനിമ എന്നാണ് യോഗി ആദിത്യനാഥ് വിശേഷിപ്പിക്കുന്നത്. വിദ്യാർത്ഥിനികളും സ്ത്രീകളും മാധ്യമപ്രവർത്തകരും വലിയൊരു വിഭാഗം ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

സിനിമ കണ്ടിട്ടിറങ്ങിയ ശേഷം യോഗി ആദിത്യനാഥ് ചെയ്ത ട്വീറ്റ് ഇങ്ങിനെ ആയിരുന്നു.’ ഇന്ന് ഒരു പ്രത്യേക പ്രദർശനത്തിൽ എന്റെ മന്ത്രിസഭയിലെ ബഹുമാനപ്പെട്ട അംഗങ്ങൾക്കൊപ്പം ‘ദി കേരള സ്റ്റോറി’ സിനിമ കണ്ടു. ഈ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ ആളുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. ഇതൊരു സിനിമയല്ലെന്നും യഥാർത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ള തീവ്രവാദത്തിന്റെ യാഥാർത്ഥ്യമാണെന്നാണ് എന്റെ വ്യക്തിപരമായ അറിയിപ്പ്. ഇന്ത്യക്കും ഹിന്ദുക്കൾക്കും എതിരായ ഗൂഢാലോചന വളരെ നന്നായി തുറന്നുകാട്ടപ്പെട്ടുന്ന ഈ സിനിമ എല്ലാ ഇന്ത്യക്കാരും കാണണം. ഈ സിനിമ സംസ്ഥാനത്തെ എല്ലാ നിവാസികളും ഈ സിനിമ കാണണമെന്ന് അഭ്യർത്ഥിക്കുന്നു, അതിലൂടെ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഏതെങ്കിലും തെറ്റിദ്ധാരണയുടെ ഇരകളിൽ നിന്ന് രക്ഷിക്കാൻ കഴിയും’.

shortlink

Related Articles

Post Your Comments

Related Articles


Back to top button