Latest NewsKeralaNews

തീവ്ര വികാരങ്ങള്‍ ഇളക്കിവിടുന്ന പ്രസംഗം പാടില്ല,മത സംഘടനയുടെ ഔന്നത്യം പ്രസംഗത്തിലും എഴുത്തിലും കാത്തുസൂക്ഷിക്കണം: സമസ്ത

കോഴിക്കോട്: തീവ്ര നിലപാട് പാടില്ലെന്ന് പ്രസംഗകര്‍ക്ക് സമസ്തയുടെ നിര്‍ദ്ദേശം. ‘തീവ്ര വികാരങ്ങള്‍ ഇളക്കിവിടുന്ന നിര്‍ദ്ദേശങ്ങള്‍ പാടില്ല. മത സംഘടനയുടെ ഔന്നത്യം പ്രസംഗത്തിലും എഴുത്തിലും കാത്തുസൂക്ഷിക്കണം. സൗഹാര്‍ദം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവേണ്ടത്. ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും പറയരുത്’.

‘ഒരു വിശ്വാസിക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വാക്കുകള്‍ മാത്രമേ പറയാന്‍ പാടുള്ളൂ. ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കുന്നതോ വിരോധമുണ്ടാക്കുന്നതോ അനൈക്യമുണ്ടാക്കുന്നതോ ആയ പ്രയോഗങ്ങള്‍ ഉണ്ടാകരുത്’, സത്താര്‍ പന്തലൂരിന്റെ കൈവെട്ട് പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

Read Also: 5ജി സേവനം ഉപയോഗിക്കുന്നവരാണോ? എയർടെലും ജിയോയും പുതുതായി വരുത്തുന്ന മാറ്റങ്ങൾ അറിഞ്ഞോളൂ…

കലാപാഹ്വാനം നടത്തിയെന്ന പരാതിയില്‍ സത്താറിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എസ്.കെ.എസ്.എസ്.എഫ് നടത്തിയ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനവേദിയിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പരാമര്‍ശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button