ഭുനേശ്വര്‍: ഭീതി വിതച്ച് ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ കര തൊട്ടു. ഒഡീഷയിലെ പുരി തീരത്താണ് ഫോനി കരതൊട്ടത്. പ്രദേശത്ത് ഇപ്പോള്‍ 200 മീറ്റര്‍ വേഗതയില്‍ കാറ്റു വീശുകയാണ്.
ബംഗാള്‍ ഉള്‍ക്കടല്‍ ഉല്‍പ്പെടുന്ന ആന്ധ്ര പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കനത്ത ജാഗ്രതയിലാണ്. 43 വര്‍ഷത്തെ ചരിത്രത്തിനു ശേഷം ഏറ്റവും കൂടുതല്‍ പ്രഹരമേല്‍പ്പിക്കുന്ന ചുഴലിക്കാറ്റാണ് ഫോനി. അതുകൊണ്ടു തന്നെ പതിനൊര ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 900-ത്തിലധികം ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്കാണ് ഇവരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. കോസ്റ്റ് ഗാര്‍ഡ്, ദുരന്ത നിവാരണ സേന, നേവി ഉള്‍പ്പെടെ പ്രത്യേകം സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിന് വിനിയോഗിച്ചിട്ടുണ്ട്.
Post Your Comments