ജോലിക്കാരനെ അപമാനിച്ച പ്രശസ്ത ഷെഫിന് വന്‍ തുക പിഴ. തുര്‍ക്കിയിലെ ലോകപ്രസിദ്ധ പാചകവിദഗ്ധന്‍ സാള്‍ട് ബേക്കിന് ആണ് ജോലിക്കാരനെ അപമാനിച്ചു എന്ന പരാതിയിന്മേല്‍ തുര്‍ക്കി കോടതി 35000 തുര്‍ക്കിഷ് ലിറ പിഴ വിധിച്ചത്. ഇസ്താംബുളില്‍ ബേക് നടത്തുന്ന റെസ്റ്റോറന്റില്‍ പുരുഷന്മാര്‍ ഇരുന്ന മേശയില്‍ ഒപ്പം സ്ത്രീകളെയും ഇരുത്തിയതിന്റെ പേരിലാണ് അദ്ദേഹം തൊഴിലാളിയായ അലി ഹസനെ മോശം വാക്കുകള്‍ ഉപയോഗിച്ച് അപമാനിച്ചത്. പിഴയോടൊപ്പം ബേയ്ക് മേല്‍ അഞ്ചു വര്‍ഷത്തേക്ക് കോടതിയുടെ പ്രത്യേക നിരീക്ഷണവുമുണ്ടാകും. ബൈക്കിന്റെ ഹോട്ടല്‍ ഇനി അഞ്ചു വര്‍ഷത്തേക്ക് പോലീസിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും. ലോകം മുഴുവന്‍ റെസ്റ്റോറന്റ് ശൃംഘലയുള്ളയാളാണ് ബേക്ക്. ഇന്‍സ്‌റാഗ്രാമിലടക്കം നിരവധി ഫോല്ലോവേഴ്‌സും അദ്ദേഹത്തിനുണ്ട്. പുതിയ നടപടി ബേക്കിന്റെ കച്ചവടത്തെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയണം. കഴിഞ്ഞ സെപ്തംബറില്‍ ഇദ്ദേഹത്തിന്റെ ഇസ്താംബുളിലെ മറ്റൊരു റെസ്റ്റോറന്റില്‍ വെച്ചു 4 വിനോദസഞ്ചാരികള്‍ക്ക് പൊള്ളലേറ്റിരുന്നു.
Post Your Comments