KannurNattuvarthaLatest NewsKeralaNews

25,000 രൂപ പിഴ ഈടാക്കി: കണ്ണൂരിൽ പൊലീസ് സ്റ്റേഷന് മുന്നില്‍ ലോറി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമം

കണ്ണൂര്‍: വാഹന പരിശോധനയിൽ 25,000 രൂപ പിഴ ഈടാക്കിയതിന് പിന്നാലെ, പൊലീസ് സ്റ്റേഷന് മുന്നില്‍ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങോം പൊലീസ് സ്റ്റേഷനു മുന്നിലാണ് സംഭവം നടന്നത്. അരവഞ്ചാല്‍ മുതലപ്പെട്ടി സ്വദേശിയാണ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ചെത്തുകല്ലുമായി പോയ ലോറി തടഞ്ഞുവച്ച പെരിങ്ങോം പൊലീസ് 25,000 രൂപ പിഴയടയ്ക്കാനും ലോറി സ്റ്റേഷന്‍ വളപ്പില്‍ കയറ്റിയിടാനും ഡ്രൈവറോട് ആവശ്യപ്പെട്ടു.

വാഹനം റോഡരികില്‍ നിര്‍ത്തിയ ഡ്രൈവര്‍ താക്കോല്‍ പൊലീസിനെ ഏല്‍പിക്കുകയും പിഴ അടയ്ക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്നു അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, ഡ്രൈവര്‍ അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോളുമായെത്തി ദേഹത്ത് ഒഴിച്ചു തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് ആത്മഹത്യാശ്രമം തടഞ്ഞു. പിന്നാലെ, പൊലീസ് ഇയാളെ തന്ത്രപരമായി സ്റ്റേഷന് പുറകിലേക്കു മാറ്റി വാഹനം വിട്ടുകൊടുക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇയാളില്‍ നിന്നും പൊലീസ് 15,000 രൂപ പിഴ ഈടാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button