ന്യൂഡല്‍ഹി: ഗുജറാത്തിലെ നാല് ഉരുളകിഴങ്ങ് കര്‍ഷകര്‍ക്കെതിരായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പെപ്സി കോ പിന്‍വലിച്ചു. ലെയ്സ് ഉള്‍പ്പെടെയുള്ള പെപ്സിയുടെ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണാഹ്വാനവും കിസാന്‍ സഭയുടേത് അടക്കമുള്ള പ്രതിഷേധവും കമ്പനിക്ക് വന്‍ നഷ്ടം ഉണ്ടാക്കുമെന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. ജൂണ്‍ 12ന് അഹമ്മദാബാദ് കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേസ് പിന്‍വലിക്കുന്നതായി പെപ്സികോ അറിയിച്ചിരിക്കുന്നത്
സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കൊടുവില്‍ കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ കമ്പനി തയ്യാറായി എന്നാണ് പെപ്സി കോ വക്താവിന്റെ പ്രതികരണം. ലെയ്സ് ചിപ്സ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന എഫ്സി5 ഉരുളക്കിഴങ്ങ് ഉല്‍പാദിപ്പിച്ചുവെന്ന് കാണിച്ചാണ് കര്‍ഷകര്‍ക്കെതിരെ 1.5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബഹുരാഷ്ട്ര കുത്തക കമ്പനി കോടതിയെ സമീപിച്ചത്.
#boycottLays, സ്റ്റാന്‍ഡ് വിത്ത് ഔര്‍ ഫാര്‍മേഴ്‌സ് തുടങ്ങി കര്‍ഷകര്‍ക്കായി സോഷ്യല്‍മീഡിയകളില്‍ ശക്തമായ ക്യാമ്പെയ്ന്‍ നടന്നതോടെ ഒത്തുതീര്‍പ്പിന് തയ്യാറായി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു പെപ്സി കോ.
കര്‍ഷകരോട് ഒന്നര കോടി നഷ്ട പരിഹാരം ചോദിച്ച പെപ്സികോയ്ക്ക് നഷ്ടപരിഹാരം വേണ്ടെന്ന് വ്യക്തമാക്കി. ബഹിഷ്‌കരണാഹ്വാനത്തില്‍ ഞെട്ടിയ ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ കോടികള്‍ നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടു പോവുകയും പകരം ചില ഉപാധികള്‍ മുന്നോട്ടുവെയ്ക്കുകയുമാണ് ചെയ്തത്.
Post Your Comments