Latest NewsNewsBusiness

പെപ്സിക്ക് ഇനി മുതൽ പുതിയ ലോഗോ, അടുത്ത വർഷം ആഗോള തലത്തിൽ അവതരിപ്പിക്കും

പെപ്സികോയുടെ 125-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്യാൻ കമ്പനി തീരുമാനിച്ചത്

വിപണി കീഴടക്കാൻ കിടിലൻ രൂപമാറ്റവുമായി പ്രമുഖ ശീതള പാനീയ ബ്രാൻഡായ പെപ്സി ഏത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, പെപ്സിക്ക് പുതിയ ലോഗോയാണ് കമ്പനി നൽകുന്നത്. പെപ്സികോയുടെ 125-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്യാൻ കമ്പനി തീരുമാനിച്ചത്. 2024- ലാണ് പുതിയ ലോഗോ ആഗോള തലത്തിൽ അവതരിപ്പിക്കുക. പുതിയ ലോഗോ ഊർജ്ജവും ആത്മവിശ്വാസവും ധൈര്യവും പകരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

2024- ലാണ് ലോഗോ ആഗോള തലത്തിൽ പുറത്തിറക്കുന്നതെങ്കിലും, യുഎസ്, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന മാർക്കറ്റിംഗ് ക്യാമ്പയിനുകളിൽ പുതിയ ലോഗോ ഉപയോഗിക്കുന്നതാണ്. ചുവപ്പ്, വെള്ള, നീല വരകൾ വൃത്തത്തിന്റെ നടുവിൽ പെപ്സി എന്ന് എഴുതിയിരിക്കുന്നതാണ് പുതിയ ലോഗോ. നിലവിൽ, ലോഗോയിൽ ഇളം നിറങ്ങളിലാണ് വൃത്തം കാണാൻ സാധിക്കുക. അതിനരികയിലായി ചെറിയ ഫോണ്ട് ഉപയോഗിച്ച് പെപ്സി എന്ന് എഴുതിയിട്ടുണ്ട്.

Also Read: ഹിജാബ് ധരിക്കാത്തതിന് യുവതിയെ നഗ്നയാക്കി സിഗരറ്റ് വെച്ച് പൊള്ളിച്ചു, തലയില്‍ മൂത്രം ഒഴിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button