പാലക്കാട്: കഞ്ചിക്കോട്ടെ പെപ്സി ഫാക്ടറി അടച്ചു പൂട്ടുന്നതായി കാണിച്ച് പെപ്സി ഉല്‍പാദനം നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവും. ജീവനക്കാര്‍ക്ക് മൂന്ന് മാസത്തിനുളളില്‍ നഷ്ടപരിഹാരം നല്‍കുമെന്നും കമ്ബനി അറിയിച്ചു.
Read Also : എം എൽ എ ക്ക് കോവിഡ് സ്ഥിരീകരിച്ചു
പെപ്സിയുടെ ഉല്‍പാദനം ഏറ്റെടുത്ത വരുണ്‍ ബിവറേജസ് കമ്ബനി അടച്ചുപൂട്ടല്‍ നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. സേവന വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം തുടരുന്നതിനിടെയാണ് കഞ്ചിക്കോട്ടെ പെപ്സി ഉത്പാദനം കേന്ദ്രം അടച്ചുപൂട്ടുന്നത്. 14 ദിവസത്തിനകം തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കമ്ബനി പൂട്ടുമെന്ന് നേരത്തെ വരുണ്‍ ബിവറേജസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments