മഥുരയിലെ ഭക്ഷ്യ ഉൽപ്പാദന യൂണിറ്റ് വിപുലീകരിക്കാനൊരുങ്ങി പെപ്സികോ. ഇതിന്റെ ഭാഗമായി 186 കോടി രൂപ നിക്ഷേപിക്കും. ഉത്തർപ്രദേശിലെ മധുരയിലെ കോസി കലനിൽ ‘ലെയ്സ്’ ഉരുളക്കിഴങ്ങ് ചിപ്സ് ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റിന്റെ വിപുലീകരണത്തിനായാണ് തുക നിക്ഷേപിക്കുന്നത്.
ലെയ്സിന് വേണ്ടി പ്രതിവർഷം ഏകദേശം 1,50,000 ടൺ ഉരുളക്കിഴങ്ങ് ഉൽപ്പാദിപ്പിക്കാനാണ് പെപ്സികോ ലക്ഷ്യമിടുന്നത്. പ്രമുഖ ചിപ്സ് ബ്രാൻഡാണ് ലെയ്സ്. കൂടാതെ, 5000- ലധികം ഉരുളക്കിഴങ്ങ് കർഷകരെ ഉൾപ്പെടുത്തി പ്രത്യേക കാർഷിക സംയുക്ത പരിപാടി സംഘടിപ്പിക്കുമെന്നാണ് സൂചന. ഇതിലൂടെ പ്രാദേശിക കർഷകർക്ക് പുതിയ വിപണിയും നേട്ടവും കൈവരിക്കാൻ സാധിക്കും.
Post Your Comments