KeralaLatest NewsNews

‘ലെയ്‌സിൽ മൊത്തം കാറ്റ്’, വെറും കാറ്റല്ല കൊടും കാറ്റ്: തിന്നാൻ ചിപ്സില്ല, ഒടുവിൽ പിഴയിട്ട് സംസ്ഥാന സർക്കാർ

തൃശ്ശൂർ: എത്ര വലിയ പാക്കറ്റ് വാങ്ങിയാലും ലെയ്‌സിന്റെ കൂടെ സൗജന്യമായി കിട്ടുന്ന ഒന്നാണ് കാറ്റ്. നമ്മളിൽ പലർക്കും ഈയൊരനുഭവം ഉണ്ടായിട്ടുണ്ടാകും. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കടുത്ത നടപടിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.

Also Read:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ വേദി പ്രഖ്യാപിച്ചു

ലെയ്സിന്റെ പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനേത്തുടര്‍ന്ന് ലെയ്‌സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്‌സികോ ഇന്ത്യ ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക്‌ 85,000 രൂപയാണ് സർക്കാർ പിഴ ചുമത്തിയിരിക്കുന്നത്. നടപടി വൈകിപ്പോയെന്നും, ലെയ്സ് കമ്പനികൾ കാലങ്ങളായി ഉപഭോക്താക്കളെ പറ്റിക്കുകയാണെന്നുമാണ് സർക്കാർ കണ്ടെത്തിയത്.

ഒരു ലെയ്‌സ് പാക്കറ്റിന്റെ തൂക്കം 115 ഗ്രാമാണ്. എന്നാല്‍, മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്‌ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് പെപ്‌സി കമ്പനിക്ക് പിഴ ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button