രണ്ടുവർഷം മുൻപ് കമ്പനി സമരത്തെ തുടർന്ന് പൂട്ടിക്കിടന്ന കഞ്ചിക്കോട് ഉള്ള പെപ്സികോ ഇനി തുറക്കില്ല. തിരുവനന്തപുരത്ത് നടന്ന ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന ചർച്ചയിലാണ് പെപ്സികോ മാനേജ്മെന്റ് കമ്പനിയുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം സർക്കാറിനെ അറിയിച്ചത്. ഏതാണ്ട് ആയിരത്തോളം തൊഴിലാളികളാണ് കഞ്ചിക്കോട് പ്രവർത്തിക്കുന്ന പെപ്സികോയിൽ ജോലി ചെയ്തിരുന്നത്.
പെപ്സികോ വീണ്ടും പ്രവർത്തനമാരംഭിക്കാൻ സംയുക്ത തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലം പ്രതികൂലമായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, പെപ്സികോയിൽ ജോലി ചെയ്തിരുന്ന എല്ലാ ജീവനക്കാർക്കും നഷ്ടപരിഹാരം നൽകാൻ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. നഷ്ടപരിഹാരം ഓണത്തിന് മുൻപ് എല്ലാ ജീവനക്കാർക്കും വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Also Read: ഉള്ളി പോലെ ഉള്ളിത്തൊലിക്കും നിരവധി ഉപയോഗങ്ങൾ ഉണ്ട് : അറിയാം ഗുണങ്ങൾ
പെപ്സികോ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഏകദേശം മുപ്പതോളം ചർച്ചകൾ ഇതിനോടകം നടന്നിരുന്നു. 2022 മാർച്ച് 22 നാണ് കമ്പനി സമരത്തെ തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നത്.
Post Your Comments