ലക്നൗ : ജീവനക്കാര്‍ പതിവായി മുങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രികളില്‍ നടത്തിയ മിന്നല്‍ പരിശോധനയിൽ 200 ലേറെ പേര്‍ ജോലിക്കെത്തിയില്ലെന്ന് കണ്ടെത്തി. മുസാഫര്‍നഗറിലെ ആശുപത്രികളിലും പൊതുജനാരോഗ്യ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ആകെ 202 ജീവനക്കാരാണ് ജോലിക്കെത്താതിരുന്നത്. ഇവരില്‍ 23 ഡോക്ടര്‍മാരും 21 നഴ്‌സുമാരും ഉള്‍പ്പെടും. ഇവരുടെ ഈ ദിവസത്തെ വേതനം റദ്ദാക്കിക്കൊണ്ട് കളക്ടര്‍ ഉത്തരവിട്ടു. ഇതിന് പുറമെ, എല്ലാവരോടും വിശദീകരണം തേടാനും വകുപ്പ് തല നടപടികള്‍ സ്വീകരിക്കാനും കളക്ടർ നിര്‍ദ്ദേശിച്ചു. ജീവനക്കാർ ആശുപത്രിയിൽ എത്തി ഒപ്പിട്ട ശേഷം തിരികെ പോകുന്നുവെന്ന് രോഗികൾ പരാതിപ്പെട്ടിരുന്നു.
Post Your Comments