കോട്ടയം: കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിന്റെ വിസ്താരം തുടങ്ങി. വിചാരണയില്‍ പിതാവ് ചാക്കോയ്‌ക്കെതിരെ നീനു മൊഴി നല്‍കി. കെവിന്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍ ഒപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ചാക്കോ മൊഴി നല്‍കിയതായി നീനു കോടതിയില്‍ മൊഴി നല്‍കി.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് നീനു കോടതിയില്‍ മൊഴി നല്‍കിയത്. കെവിന്‍ മരിക്കാന്‍ കാരണം തന്റെ അച്ഛനും സഹോദരനുമാണ്. അതുകൊണ്ട് കെവിന്റെ അച്ഛനേയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്വം തനിക്കാണെന്നും നീനു കോടതിയില്‍ പറഞ്ഞു.
അതേസമയം പോലീസിനെതിരേയും നീനു മൊഴി നല്‍കിയിട്ടുണ്ട്. എസ്‌ഐ കെവിന്റെ കഴുത്തിന് പിടിച്ച് തള്ളിയെന്നും പിതാവ് ചാക്കോയ്‌ക്കൊപ്പം പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വിസമ്മതിച്ചപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതായി എഴുതി വാങ്ങി.
കൂടാതെ രണ്ടാം പ്രതി നിയാസ് ഭീഷണിപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞു. കെവിനേയും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പുവരെ നിയാസ് കെവിനുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും നീന്ു കോടതിയില്‍ പറഞ്ഞു.
Post Your Comments