കൊച്ചി : കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ വിവാദം ഐപിഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സംഘം അന്വേഷിക്കണമെന്ന് ആവശ്യം. ഇന്ത്യൻ കാത്തലിക് ഫോറമാണ് ആവശ്യം മുന്നോട്ട് വെച്ചത്.
വിഷയവുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയുടെ അടിയന്തര വൈദികസമിതി യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് രണ്ടര മണിയോടെ എറണാകുളം ബിഷപ്പ് ഹൗസിലാണ് യോഗം ചേരുന്നത്.
യോഗത്തില്‍ മുന്‍ വൈദികസമിതി അംഗമായ ഫാദര്‍ ആന്റണി പൂതവേലില്‍ വൈദികര്‍ക്ക് എതിരായി ഉന്നയിച്ച ആരോപണം ചര്‍ച്ച ചെയ്യും. ഫാ. ആന്റണി പൂതവേലിലിന്റെ മുന്‍നടപടി വൈദിക സമൂഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണെന്ന് ഒരു വിഭാഗം വൈദികര്‍ അഭിപ്രായപ്പെട്ടു.ഫാദര്‍ പോള്‍ തേലക്കാടിനെതിരെ തെളിവില്ലാതെ ആരോപണം ഉന്നയിച്ച വൈദികനെതിരെ നടപടി വേണമെന്നും ഇവര്‍ യോഗത്തില്‍ ആവശ്യപ്പെടും.
Post Your Comments