KeralaLatest NewsNews

പഞ്ചായത്തില്‍ താല്‍ക്കാലിക നിയമനത്തിന് വ്യാജരേഖ സമര്‍പ്പിച്ചു: ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

ഒരു വര്‍ഷം മുൻപാണ് പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ തൊഴിലുറപ്പ് ഓവര്‍സീയര്‍ നിയമന നടപടികള്‍ നടന്നത്

പാലക്കാട്: പഞ്ചായത്തിലെ തൊഴിലുറപ്പ് ഓവര്‍സീയര്‍ നിയമനത്തിന് ഡിവൈഎഫ്‌ഐ നേതാവ് വ്യാജരേഖ സമർപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ തൊഴിലുറപ്പ് ഓവര്‍സീയര്‍ നിയമനത്തിനായി വ്യാജ രേഖ സമർപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് റാഷിദിനെതിരെയാണ് കല്ലടിക്കോട് പോലീസ് കേസെടുത്തത്.

read also: കമ്മ്യൂണിസ്റ്റ് അംഗങ്ങളെ വിവാഹേതര ബന്ധങ്ങളില്‍ നിന്നും വിലക്കി ചൈന, പിന്നാലെ ഷിജിന്‍പിങിന്റെ വിശ്വസ്ഥനെ കാണാനില്ല

ഒരു വര്‍ഷം മുൻപാണ് പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ തൊഴിലുറപ്പ് ഓവര്‍സീയര്‍ നിയമന നടപടികള്‍ നടന്നത്. എൻ.സി.വി.ടി. ഡ്രാഫ്റ്റ് മാൻ സിവില്‍ സര്‍ട്ടിഫിക്കറ്റാണ് നിയമനത്തിനായി റാഷിദ് പഞ്ചായത്തില്‍ സമര്‍പ്പിച്ചത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ഇതേ നമ്പറില്‍ യദുകൃഷ്ണൻ എന്നയാള്‍ക്ക് എൻ.സി.വി.ടി സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നു കണ്ടെത്തി. ഇതോടെ റാഷിദ് മറ്റൊരാളുടെ സര്‍ട്ടിഫിക്കറ്റിലെ പേരും മറ്റും തിരുത്തി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതാണെന്ന് വ്യക്തമാകുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button