കാസര്‍കോട്: വ്യാജ രേഖ ഉണ്ടാക്കിയ കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ വീണ്ടും അറസ്റ്റിൽ. നീലേശ്വരം പൊലീസാണ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കരിന്തളം ഗവണ്മെന്റ് കോളജില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണ് അറസ്റ്റ്.
രാവിലെ പതിനൊന്നരയോടെ അഭിഭാഷകനൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തിയ വിദ്യയെ ഡിവൈഎസ്പിയുടെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഹോസ് ദുര്‍ഗ് കോടതിയില്‍ വിദ്യയെ ഹാജരാക്കും. എന്നാല്‍ വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് റിപ്പോര്‍ട്ട്.
read also: പേരും വിരലടയാളവും പിടികിട്ടാപുള്ളിയുടേതുമായി സാമ്യം, ഹജ്ജിന് എത്തിയ ഇന്ത്യന്‍ സ്വദേശി അറസ്റ്റില്‍
മഹാരാജാസ് കോളേജിൽ ജോലി ചെയ്തെന്ന് കാണിക്കുന്ന വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കരിന്തളം സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസ് വിദ്യയെ ചോദ്യം ചെയ്യുന്നത്. കരിന്തളം കോളേജില്‍ വിദ്യ ഒരു വര്‍ഷം ജോലി ചെയ്തിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോണ്‍ തകരാറായതിനെ തുടര്‍ന്ന് ഉപേക്ഷിച്ചുവെന്നും വിദ്യ മൊഴി നൽകി. വ്യാജരേഖ ഉണ്ടാക്കിയത് ആരുടെയും സഹായമില്ലാതെയാണ്. ഇതിന്റെ ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചു.
Post Your Comments