ThiruvananthapuramKeralaNattuvarthaLatest NewsNews

ഡിവിഷൻ നിലനിർത്താനും അധ്യാപക തസ്തിക നഷ്ടമാകാതിരിക്കാനും വ്യാജ രേഖയുണ്ടാക്കി: മുൻ പ്രിൻസിപ്പലിന് 7 വർഷം തടവ്

കൊല്ലം ജോൺ എഫ് കെന്നഡി സ്കൂൾ മുൻ പ്രിൻസിപ്പൽ എസ്. രമാകുമാരിയെയാണ് കോടതി ശിക്ഷിച്ചത്

തിരുവനന്തപുരം: ഡിവിഷൻ നിലനിർത്താനും അധ്യാപക തസ്തിക നഷ്ടമാകാതിരിക്കാനും വേണ്ടി വ്യാജ രേഖയുണ്ടാക്കിയ കേസിൽ മുൻ പ്രിൻസിപ്പലിന് ഏഴ് വർഷം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം ജോൺ എഫ് കെന്നഡി സ്കൂൾ മുൻ പ്രിൻസിപ്പൽ എസ്. രമാകുമാരിയെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഏഴു വർഷത്തെ തടവിനൊപ്പം, 1,70,000 രൂപ പിഴ ഒടുക്കാനും തിരുവനന്തപുരം വിജിലൻസ് ജഡ്ജി നിർദ്ദേശിച്ചു. 21 വിദ്യാർത്ഥികൾ അഡ്മിഷൻ നേടിയതായി വ്യാജ രേഖയുണ്ടാക്കിയെന്നാണ് കേസ്. അഴിമതി നിരോധന നിയമം 13(1)(ഡി), ഗൂഢാലോചനയ്ക്ക് ഐ. പി. സി 120 (ബി), വ്യാജരേഖകൾ ഉപയോഗിച്ചതിന് ഐ. പി. സി 471 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

Read Also : ആഗോള തലത്തിൽ ശ്രദ്ധ നേടി ഇന്ത്യൻ യുപിഐ സംവിധാനം, ഇനി മുതൽ ശ്രീലങ്കയിൽ നിന്നും യുപിഐ ഇടപാടുകൾ നടത്താം

സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമ്പോൾ സർക്കാർ ഉത്തരവ് പ്രകാരമുള്ള വിദ്യാർത്ഥി-അധ്യാപക അനുപാതം വെച്ച് ഡിവിഷനുകളുടെ എണ്ണം കുറയും. അധ്യാപകരുടെ തസ്തിക നഷ്ടമാവുകയും ചെയ്യും. ഇത് തടയാനായി രമാകുമാരിയും, സ്കൂളിലെ മുൻ സ്കൂൾ മാനേജറായിരുന്ന ശ്രീകുമാറും, ഭാര്യയും സ്കൂളിലെ അധ്യാപികയായിരുന്ന കുമാരി മായയും ചേർന്ന് 2004 മുതൽ 2009 വരെ വ്യാജ രേഖ ചമച്ചുവെന്നാണ് കണ്ടെത്തൽ.

കൊല്ലം വിജിലൻസ് യൂണിറ്റ് കുറ്റപത്രം നൽകിയ കേസിൽ അന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് എം.എം.ജോസും, വിചാരണ നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ എസ്. ചെറുന്നിയൂരും ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button