തൃശൂര്‍ : സ്വര്‍ണാഭരണനിര്‍മാണ ശാലയില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണത്തരികള്‍ കവര്‍ന്നു. നാമക്കല്‍ സംഘം അറസ്റ്റില്‍. നാമക്കല്‍ ചിന്നറാമന്‍ പോക്കര്‍തെരുവു സ്വദേശികളായ രാജ (45), വസന്തകുമാര്‍ (28), വേലായുധന്‍ (43), സുകുമാര്‍ (33) എന്നിവരാണ് അറസ്റ്റിലായത്. കോട്ടപ്പുറം, പുല്ലഴി എന്നിവിടങ്ങളിലെ സ്വര്‍ണാഭരണ നിര്‍മാണശാലകളില്‍ കവര്‍ച്ച നടത്തി സ്വര്‍ണത്തരി കവര്‍ന്നെന്നാണു കേസ്. ആഭരണ നിര്‍മാണത്തിനിടെ നിലത്തേക്കു തെറിച്ചുവീഴുന്ന സ്വര്‍ണത്തരികള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ മൊത്തമായി ലേലം ചെയ്യുന്നതാണ് പതിവ്. കോട്ടപ്പുറത്തെ എച്ച്ബി ഗോള്‍ഡ് വര്‍ക്ഷോപ്പ് എന്ന സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ച് അകത്തു കയറി 40 ഗ്രാം തൂക്കംവരുന്ന 1.20 ലക്ഷം രൂപയുടെ സ്വര്‍ണത്തരികളാണ് കവര്‍ന്നത്.
പുല്ലഴി വടക്കുംമുറയിലെ ഗോള്‍ഡ് വര്‍ക്ഷോപ്പ് എന്ന സ്ഥാപനത്തില്‍ നിന്നു 43 ഗ്രാം തൂക്കമുള്ള 1.28 ലക്ഷം രൂപയുടെ സ്വര്‍ണത്തരികളും കവര്‍ന്നു. അയ്യന്തോള്‍ ഭാഗത്തു പുലര്‍ച്ചെ പരിശോധനയ്ക്കിടെയാണ് പ്രതികളെ പിടികൂടിയത്. സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
Post Your Comments