Latest NewsKerala

തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് പറയുന്ന തട്ടിപ്പാണ് കള്ളവോട്ടെന്ന് മന്ത്രി എം.എം.മണി

തിരുവനന്തപുരം : തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് പറയുന്ന തട്ടിപ്പാണ് കള്ളവോട്ടെന്ന് മന്ത്രി എം.എം.മണി.  കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവിടെ കോടതിയുണ്ട്. യുഡിഎഫ് എന്നാല്‍ വ്യഭിചാരം എന്നാണ് ഓര്‍മ്മ വരുന്നത്. യുഡിഎഫ് പറയുന്നത് മുടന്തന്‍ ന്യായമാണ്.

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെയും മന്ത്രി എം എം മണി രംഗത്ത് വന്നു. ടിക്കാറാം മീണ ആരാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. സിപിഎമ്മിനെതിരായ യുഡിഎഫിന്റെ കള്ളവോട്ട് ആരോപണം സ്ഥിരീകരിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ടിക്കാറാം മീണക്കെതിരെ രംഗത്തു വന്നിരുന്നു. യുഡിഎഫിന്റെ വലയില്‍ മീണ വീണെന്നായിരുന്നു കോടിയേരി ആരോപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button